യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

West Asian conflict; Petrol prices sharply increased in Pakistan

ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും നിരക്കുകൾ വർധിച്ചിട്ടുണ്ട്.

ദുബായ്: യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പുതിയ നിരക്കുകൾ പുറത്തുവിട്ടത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും നിരക്കുകൾ വർധിച്ചിട്ടുണ്ട്.

സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.80 ദിർഹം ആണ് പുതിയ നിരക്ക്. ഓഗസ്റ്റിൽ 3.60 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.69 ദിർഹം ആണ് പുതിയ വില. ഓഗസ്റ്റിൽ ഇത് 3.49 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.61 ദിർഹം ആണ് പുതിയ നിരക്ക്.

ഓഗസ്റ്റിൽ 3.41 ദിർഹം ആയിരുന്നു വില. ഡീസൽ ലിറ്ററിന് 4.30 ദിർഹം ആണ് പുതിയ നിരക്ക്. ഓഗസ്റ്റിൽ 3.80 ദിർഹം ആയിരുന്നു നിരക്ക്. ആഗോള ഊർജ്ജ വിപണിയിലെ വിലവ്യതിയാനങ്ങൾക്ക് അനുസൃതമായി എല്ലാ മാസവും അവസാനത്തോടെയാണ് യുഎഇ അടുത്ത മാസത്തേക്കുള്ള ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.

Tags