പകര്‍ച്ചവ്യാധികള്‍ പിടിപെട്ടാല്‍ ഒമാനില്‍ പ്രവാസികള്‍ക്ക് സൗജന്യ ചികിത്സ

google news
doctor

ഒമാനില്‍ പകര്‍ച്ചവ്യാധികള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവ പിടിപെട്ടാല്‍ പ്രവാസികള്‍ക്ക് സൗജന്യ ചികില്‍സ. പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയര്‍ത്തുന്ന രോഗങ്ങളുടെ സമഗ്രമായ പട്ടിക ആരോഗ്യ മന്ത്രാലയം തയ്യാറാക്കി. ഇവയിലേതെങ്കിലും രോഗങ്ങള്‍ പിടിപെട്ടാല്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഫീസുകള്‍ ഈടാക്കില്ല.


ഏകദേശം 32 രോഗങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ രോഗങ്ങള്‍ പിടിപെട്ടാല്‍ ആവശ്യമായ എല്ലാ മെഡിക്കല്‍ സേവനങ്ങളും പ്രവാസികള്‍ക്ക് സൗജന്യമായി ലഭിക്കും.

Tags