വരുമാനം കുറഞ്ഞവര്‍ക്ക് സ്വകാര്യ സ്‌കൂളുകളില്‍ സൗജന്യ സീറ്റുകള്‍ ; ഖത്തറില്‍ പുതിയ പദ്ധതി
വിദ്യാഭ്യാസ മേഖലയില്‍ തുല്യത ഉറപ്പാക്കാനും സാമൂഹിക വികസനം ലക്ഷ്യമിട്ടുമുള്ള ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായും കുറഞ്ഞ നിരക്കിലും പ്രവേശനം നല്‍കുന്നതിനുള്ള അപേക്ഷകള്‍ ജനുവരി 20 മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് ആശ്വാസമായി മന്ത്രാലയം നടപ്പിലാക്കുന്ന സാമൂഹിക ഉത്തരവാദിത്ത പദ്ധതിയാണിത്. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പദ്ധതിയിലൂടെ വിവിധ സ്വകാര്യ സ്‌കൂളുകളിലായി ആകെ 3,500 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.
tRootC1469263">വിദ്യാഭ്യാസ മേഖലയില്‍ തുല്യത ഉറപ്പാക്കാനും സാമൂഹിക വികസനം ലക്ഷ്യമിട്ടുമുള്ള ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബിരുദ പഠനം തുടങ്ങുന്നത് വരെ ഈ സാമ്പത്തിക ആനുകൂല്യം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഇന്ത്യന്‍, ബ്രിട്ടീഷ്, അമേരിക്കന്‍ തുടങ്ങി വിവിധ കരിക്കുലങ്ങള്‍ പിന്തുടരുന്ന സ്‌കൂളുകള്‍ ഈ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രത്യേക സൗജന്യ സീറ്റുകളും ചില സ്‌കൂളുകളില്‍ സൗജന്യ ഈവനിങ് എജുക്കേഷന്‍ പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
.jpg)


