ടൂറിസം കരാറില്‍ ഒപ്പുവെച്ച് സൗദിയും ഫ്രാന്‍സും
ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ടൂറിസം നല്‍കുന്ന സംഭാവനകള്‍ മന്ത്രിമാര്‍ വിലയിരുത്തി.
പുതിയ ടൂറിസം സഹകരണ കരാറില്‍ ഒപ്പുവെച്ച് സൗദിയും ഫ്രാന്‍സും. നിക്ഷേപം, അത്യാധുനിക സാങ്കേതികവിദ്യകള്‍, സുസ്ഥിര വികസനം എന്നിവ മുന്‍ നിര്‍ത്തിയാണ് പുതിയ കരാര്‍. യുഎന്‍ ടൂറിസം എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ 126-ാമത് സമ്മേളനത്തിനിടെയാണ് ഇരു രാജ്യങ്ങളുടെയും ടൂറിസം മന്ത്രിമാര്‍ തമ്മില്‍ കരാറില്‍ ഒപ്പിട്ടത്.
ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ടൂറിസം നല്‍കുന്ന സംഭാവനകള്‍ മന്ത്രിമാര്‍ വിലയിരുത്തി. പുതിയ കരാറിലൂടെ ടൂറിസം രംഗത്തെ തൊഴില്‍ വൈദിഗ്ധ്യം വര്‍ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലന പരുപാടികള്‍ക്ക് തുടക്കമാകും. ഫ്രാന്‍സിലെ നൂതന ടെക് സ്റ്റാര്‍ട്ടപ്പുകളെ സൗദിയിലെ ടൂറിസം മേഖലയുമായി ബന്ധിപ്പിക്കാനും ടൂറിസത്തില്‍ എഐ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും കരാര്‍ വ്യവസ്ത ചെയ്യുന്നു.
സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗങ്ങളും ഇരുരാജ്യങ്ങളും പങ്കുവെയ്ക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ഫ്രാന്‍സിന്റെ പരിചയ സമ്പത്ത് തങ്ങളുടെ ടൂറിസം സ്വപ്നങ്ങള്‍ക്ക് വലിയ ഊര്‍ജമാകുമെന്നാണ് സൗദി അറേബ്യ കണക്ക് കൂട്ടുന്നത്.
.jpg)

