ഒമാനില്‍ ഒരു കുടുംബത്തിലെ നാലു യുവാക്കള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

dead

25നും 35നും ഇടയില്‍ പ്രായമുള്ള ഇവര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്.

=ഒമാനില്‍ നാലു ബംഗ്ലാദേശ് സ്വദേശികളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് വിവരം. 25നും 35നും ഇടയില്‍ പ്രായമുള്ള ഇവര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്. ഇവരെല്ലാം ബംഗ്ലാദേശിലെ ചട്ടോഗ്രാം ജില്ലയിലുള്ള രംഗുനിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുള്ളവരാണ്.

മരിച്ചവരില്‍ ഒരാള്‍ നിസ്വയിലും ഒരാള്‍ സുവൈഖിലും മറ്റ് രണ്ടുപേര്‍ മുലദ്ദയിലുമാണ് താമസിച്ചിരുന്നത്. മരിച്ചവരില്‍ രണ്ട് സഹോദരങ്ങള്‍ ഈ വെള്ളിയാഴ്ച ബംഗ്ലാദേശിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
സംഭവ ദിവസം ഷോപ്പിങ്ങിനായി കാറില്‍ പുറത്തുപോയതായിരുന്നു നാലു പേരും. പിന്നീട് ഇവരെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
 

Tags