നാല് ഉംറ സര്‍വീസ് കമ്പനികളെ സസ്പെന്‍ഡ് ചെയ്തു


നിയമലംഘനം വരുത്തിയ മറ്റ് ഉംറ സര്‍വിസ് കമ്പനികള്‍ക്ക് പിഴ ചുമത്തി.
തീര്‍ഥാടകര്‍ക്ക് പുതിയ നിയമം അനുസരിച്ചുള്ള താമസസൗകര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ നാല് ഉംറ സര്‍വീസ് കമ്പനികളെ സൗദി ഹജ്ജ് ഉംറ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. സേവനങ്ങള്‍ നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതിനും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചതിനുമാണ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തത്. ഈ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ് ചെയ്തത്.
tRootC1469263">നിയമലംഘനം വരുത്തിയ മറ്റ് ഉംറ സര്‍വിസ് കമ്പനികള്‍ക്ക് പിഴ ചുമത്തി. ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സ് നേടിയിട്ടുള്ള ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍ തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറൊപ്പിട്ട രേഖകള്‍ മന്ത്രാലയത്തിന്റെ 'നുസുക് മസാര്‍' പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും അതനുസരിച്ചുള്ള താമസസൗകര്യം ഉംറ തീര്‍ഥാടകര്‍ക്ക് ഒരുക്കി നല്‍കാത്തതിനുമാണ് നാല് കമ്പനികളെ സസ്‌പെന്‍ഡ് ചെയ്തത്.
