ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളുമടക്കം നാലു മരണം

accident 1

അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒമാനിലെ സലാലയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളുമടക്കം നാല് ഒമാനി പൗരന്മാര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ശനിയാഴ്ചയായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒരു വലിയ ട്രെയിലറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചു.

അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിലവില്‍ ചികിത്സയിലാണ്. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചോ അപകടത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ എയര്‍ വിംഗ് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഷാലിം-ഹല്ലാനിയാത്ത് ദ്വീപുകളുടെ വിലായത്തില്‍ നിന്നും ഇവരുടെ സ്വന്തം നാടായ ജലാന്‍ ബാനി ബു അലി വിലായത്തിലേക്ക് എത്തിച്ചു.

Tags