അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി കുടുംബത്തിലെ നാല് കുട്ടികള്‍ക്കും ദുബൈയില്‍ അന്ത്യവിശ്രമം

dead

ദുബൈയിലെ അല്‍ ഖിസൈസ് ഖബറിടത്തിലാണ് നാലുപേരുടെയും ഖബറടക്കം നടന്നത്.

അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി കുടുംബത്തിലെ നാല് കുട്ടികള്‍ക്കും ദുബൈയില്‍ അന്ത്യവിശ്രമം. ദുബൈയിലെ അല്‍ ഖിസൈസ് ഖബറിടത്തിലാണ് നാലുപേരുടെയും ഖബറടക്കം നടന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ അമ്മ റുക്‌സാനയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് മൃതദേഹങ്ങള്‍ റുക്‌സാനയെ കാണിക്കാനായി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചിരുന്നു. തന്റെ പൊന്നോമനകള്‍ക്ക് അമ്മ യാത്രാമൊഴിയേകുന്നത് കണ്ടു നില്‍ക്കാനാകാതെ ചുറ്റുമുള്ളവരും വിതുമ്പി. കുടുംബത്തെ ആശ്വസിപ്പിക്കാനായി ആശുപത്രിയിലുള്ള ഡയറക്ടര്‍ ഫൈസല്‍ ഉള്‍പ്പെടെ മുഴുവന്‍ സ്വദേശി ജീവനക്കാരും എത്തിയിരുന്നു. മക്കളെ കാണാന്‍ വീല്‍ചെയറിലെത്തിച്ച പിതാവ് അബ്ദുല്‍ ലത്തീഫിനെ ഡയറക്ടര്‍ ഫൈസല്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
പത്തുവയസ്സുകാരി ഇസ്സയും മാതാപിതാക്കള്‍ക്കൊപ്പം നാല് സഹോദരന്മാര്‍ക്കും അന്ത്യചുംബനം നല്‍കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖിസൈസിലെ ശ്മശാനത്തില്‍ നാല് പേരുടെയും ഖബറടക്കം നടന്നത്. അടുത്തടുത്ത ഖബറുകളിലാണ് നാല് പേര്‍ക്കും അന്ത്യവിശ്രമം ഒരുക്കിയത്.

tRootC1469263">

Tags