ചരിത്രത്തിലാദ്യം; യുഎഇയില്‍ അന്താരാഷ്ട്ര പ്രൊഫഷണല്‍ സുമോ ഗുസ്തി മത്സരം നടക്കും

sump

ജാപ്പനീസ് സുമോയിലെ പരമോന്നത ബഹുമതിയായ എംപറര്‍ ജേതാവായ ഇച്ചി, നിലവിലെ സുമോ താരങ്ങളില്‍ ഏറ്റവും ഭാരമുള്ളവരിലൊരാളായ ജപ്പാന്റെ ഹിരോക്കി എന്നിവരാണ് മത്സരത്തിലെ പ്രധാന ആകര്‍ഷണം.

യുഎഇയുടെ കായിക ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ഗുസ്തി മത്സരത്തിന് അബുദാബിവേദിയാകുന്നു. സെപ്റ്റംബര്‍ 26 ന് അബുദാബിയിലെ സ്പേസ് 42 അരീനിയിലാണ് ഓള്‍ സ്റ്റാര്‍ സുമോ കോമ്പറ്റീഷന്‍ നടക്കുന്നത്. അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പുമായി (ഡിസിടി അബുദാബി) സഹകരിച്ചാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജാപ്പനീസ് കായിക ഇനമായ സുമോ ഗുസ്തി യുഎഇയില്‍ അരങ്ങേറുന്നത്. ജപ്പാന്‍, മംഗോളിയ, ഈജിപ്ത്, എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് ലോകോത്തര സുമോ താരങ്ങള്‍ ( റിക്കിഷി) അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 36 മത്സരങ്ങള്‍ നടക്കും.

ജാപ്പനീസ് സുമോയിലെ പരമോന്നത ബഹുമതിയായ എംപറര്‍ ജേതാവായ ഇച്ചി, നിലവിലെ സുമോ താരങ്ങളില്‍ ഏറ്റവും ഭാരമുള്ളവരിലൊരാളായ ജപ്പാന്റെ ഹിരോക്കി എന്നിവരാണ് മത്സരത്തിലെ പ്രധാന ആകര്‍ഷണം. മുന്‍ ജൂനിയര്‍ ലോക സുമോ ചാമ്പ്യന്‍ മാംഗോളിയയുടെ മെന്‍ഡീ, ഈജിപ്ഷ്യന്‍ ചാമ്പ്യന്‍ റാമി എല്‍-ഗസാര്‍ എന്നിവരും അബുദാബിയില്‍ ഗോദയിലിറങ്ങും. അറബ് മേഖലയില്‍ നിന്നുള്ള ഏക അന്താരാഷ്ട്ര സാന്നിധ്യമാണ് എല്‍-ഗസാര്‍. ഗുസ്തി മത്സരം എന്നതിലുപരി ജാപ്പനീസ് സംസ്‌കാരവുമായി ഇഴചേര്‍ക്കുന്ന പാരമ്പര്യ ചടങ്ങുകളും വേദിയില്‍ പുനരാവിഷ്‌കരിക്കും.

യുഎഇ ചരിത്രത്തില്‍ ആദ്യമായി പ്രൊഫഷണല്‍ സുമോ കൊണ്ടുവരുന്നത് അബുദാബിയുടെ കായിക ചരിത്രത്തിലെ ആവേശകരമായ നിമിഷങ്ങളാണ്. കൂടാതെ സമ്പന്നമായ ചരിത്രവും ആഴത്തില്‍ വേരൂന്നിയ പാരമ്പര്യവുമുള്ള ഒരു കായിക വിനോദത്തിലേക്ക് പ്രേക്ഷകരെ പരിചയപ്പെടുത്താനുള്ള അവസരവുമാണ്' വന്നിരിക്കുന്നതെന്ന് സ്പേസ് 42 അരീനയുടെ ജനറല്‍ മാനേജര്‍ മുഹമ്മദ് യഹ്യ പറഞ്ഞു. 

Tags