ഫ്‌ലൈനാസ് എയര്‍ലൈന്‍സിന്റെ റിയാദ്- കൊച്ചി വിമാന സര്‍വീസ് ആരംഭിച്ചു
ഇന്നുമുതലാണ് കൊച്ചിയില്‍ നിന്ന് റിയാദിലേക്കും തിരിച്ചുമായി ഫ്‌ലൈനാസിന്റെ നേരിട്ടുള്ള സര്‍വീസ് തുടങ്ങിയത്.
കൊച്ചി: സൗദി അറേബ്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ലൈനാസ് എയര്‍ലൈന്‍സിന്റെ റിയാദ്- കൊച്ചി വിമാന സര്‍വീസ് ആരംഭിച്ചു. റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തി.ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഫ്‌ലൈനാസ് നടത്തുക
ഇന്നുമുതലാണ് കൊച്ചിയില്‍ നിന്ന് റിയാദിലേക്കും തിരിച്ചുമായി ഫ്‌ലൈനാസിന്റെ നേരിട്ടുള്ള സര്‍വീസ് തുടങ്ങിയത്.വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്‌ലൈനാസിന്റെ ആദ്യ വിമാനത്തെ സ്വീകരിച്ചത്.
74 സീറ്റുകളുള്ള എയര്‍ബസ് A320 വിമാനമാണ് കൊച്ചിയിലെത്തിയത്. കൊച്ചിയില്‍ നിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50ന് പുറപ്പെടുന്ന തരത്തിലും റിയാദില്‍ നിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചിയില്‍ എത്തുന്ന തരത്തിലുമാണ് ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്.
.jpg)

