സൗദിയിലെ അഞ്ച് ടൂറിസം സേവനങ്ങള്‍ ഇനി തവക്കല്‍ന ആപ്പിലൂടെ
സൗദി ടൂറിസം മന്ത്രാലയവും ബന്ധപ്പെട്ട അതോറിറ്റികളും സംയുക്തമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
സൗദി അറേബ്യയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന സേവനങ്ങള്‍ ഇനി തവക്കല്‍ന ആപ്പിലൂടെ എളുപ്പത്തില്‍ ലഭ്യമാകും. രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും യാത്രകളും സേവനങ്ങളും കൂടുതല്‍ ലളിതമാക്കുകയാണ് ഈ പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദി ടൂറിസം മന്ത്രാലയവും ബന്ധപ്പെട്ട അതോറിറ്റികളും സംയുക്തമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും ലൈസന്‍സ് വിവരങ്ങള്‍ പരിശോധിക്കുക, പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് സമര്‍പ്പിക്കുക, അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളുടെ വിവരങ്ങള്‍ അറിയുക, താമസസൗകര്യങ്ങളുടെ നിലവാരവും റേറ്റിംഗും പരിശോധിക്കുക, പ്രധാന ടൂറിസം പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകള്‍ നേടുക എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയ സേവനങ്ങള്‍.
വിവിധ വിവരങ്ങള്‍ക്കായി വെവേറെ വെബ്സൈറ്റുകളെയോ ആപ്പുകളെയോ ആശ്രയിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ വലിയ നേട്ടം. അംഗീകൃത സ്ഥാപനങ്ങളെയും വഴികാട്ടികളെയും എളുപ്പത്തില്‍ തിരിച്ചറിയാനാകുന്നതിലൂടെ സഞ്ചാരികള്‍ക്ക് അനാവശ്യ പ്രയാസങ്ങളും തട്ടിപ്പുകളും ഒഴിവാക്കാന്‍ സാധിക്കും
.jpg)

