ദുബായ് മറീനയില്‍ കെട്ടിടത്തില്‍ തീപിടിത്തം
May 6, 2026, 14:03 IST
രാവിലെ 7.30 ന് പ്രദേശത്ത് പുക ഉയരുന്നത് ദൂര സ്ഥലങ്ങളില്‍ നിന്നു പോലും ദൃശ്യമായിരുന്നു.
ദുബായ് മറീനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ രാവിലെ അഗ്നിബാധ. മറീനയിലെ അല്‍ ഹബ്തൂര്‍ ഗ്രാന്‍ഡിന് സമീപമുള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. രാവിലെ 7.30 ന് പ്രദേശത്ത് പുക ഉയരുന്നത് ദൂര സ്ഥലങ്ങളില്‍ നിന്നു പോലും ദൃശ്യമായിരുന്നു.
അല്‍ മര്‍സ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നി ശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി ഏഴു മിനിറ്റിനുള്ളില്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. തീ പൂര്‍ണ്ണമായും അണച്ച് 8.51 ഓടെ കൂളിങ് ഓപ്പറേഷന്‍ തുടങ്ങി.
.jpg)

