ദുബൈയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം

The young man's head caught fire while repairing a car in Malappuram
The young man's head caught fire while repairing a car in Malappuram

ദുബൈ: ദുബൈ മറീനയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം. ബഹുനില താമസ കെട്ടിടത്തിൽ ഇന്നലെ അർധ രാത്രിയോടെയാണ് തീപടർന്നത്. ആറ് മണിക്കൂറിനുള്ളിൽ ദുബൈ സിവിൽ ഡിഫൻസ് സംഘം തീപിടിത്തം നിയന്ത്രണ വിധേയമാക്കി.

തീപിടത്തത്തിൻറെ വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ എമർജൻസി റെസ്പോൺസ് സംഘങ്ങൾ കെട്ടിടത്തിൽ നിന്ന് താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. 67 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ 764 അപ്പാർട്ട്മെൻറുകളിൽ നിന്നായി 3,820 താമസക്കാരെയാണ് ഒഴിപ്പിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കെട്ടിടത്തിലെ താമസക്കാർക്ക് താൽക്കിലമായി താമസിക്കാനുള്ള സ്ഥലസൗകര്യങ്ങൾ അധികൃതർ ഒരുക്കുകയാണ്. തീപിടിത്തത്തിൻറെ കാരണം വ്യക്തമായിട്ടില്ല.

tRootC1469263">

Tags