സൗദിയിലേക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കാനും വിരലടയാളം വേണം; പുതിയ നിയമം തിങ്കളാഴ്ച മുതല്‍
Thu, 25 May 2023

സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കി . മേയ് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. മുംബൈയിലെ സൗദി കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച സന്ദേശം നല്‍കിയത്.
സൗദിയിലേക്കുള്ള ഫാമിലി സന്ദര്‍ശന വിസകള്‍ ലഭിക്കുന്നതിനായി ഈ മാസം ആദ്യം മുതല്‍ തന്നെ വിരലടയാളം നിര്‍ബന്ധമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തൊഴില്‍ വിസ പതിച്ച് നല്‍കുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കി കൊണ്ടുള്ള പുതിയ ഉത്തരവിറങ്ങിയത്.
മേയ് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. മുംബൈയിലെ സൗദി കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച സന്ദേശം ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയത്. ഇതോടെ ഇനി സൗദിയില്‍നിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വി.എഫ്.എസ് കേന്ദ്രത്തില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണം.