കുവൈത്തില്‍ സിറിയന്‍ പൗരന്റെ പണം തട്ടി വ്യാജ പൊലീസ്

kuwait

സിറിയന്‍ വംശജനാണ് ഈ ആസൂത്രിത തട്ടിപ്പിന് ഇരയായത്.

കുവൈത്തിലെ ഹവല്ലിയില്‍ സിറിയന്‍ പ്രവാസിയുടെ പണം പട്ടാപ്പകല്‍ വ്യാജ പൊലീസ് കവര്‍ന്നു. പൊലീസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനം പരിശോധിക്കാനെന്ന വ്യാജേന 340 കുവൈത്ത് ദിനാറുമായി തട്ടിപ്പുകാരന്‍ കടന്നുകളഞ്ഞു. സിറിയന്‍ വംശജനാണ് ഈ ആസൂത്രിത തട്ടിപ്പിന് ഇരയായത്.
റോഡരികില്‍ പ്രവാസിയെ തടഞ്ഞുനിര്‍ത്തിയ പ്രതി, താന്‍ പൊലീസുകാരനാണെന്ന് അവകാശപ്പെടുകയും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ലഹരിമരുന്ന് കൈവശമുണ്ടെന്നാരോപിച്ച് കാറില്‍ പരിശോധന നടത്തുകയും, ഈ തക്കത്തിന് കാറിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് ഒരു പിക്കപ്പ് വാനില്‍ വേഗത്തില്‍ കടന്നുകളയുകയുമായിരുന്നു. വ്യാജ നന്പര്‍ പ്ലേറ്റോ അല്ലെങ്കില്‍ മോഷ്ടിച്ചതോ ആയ വാഹനമാണ് പ്രതി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ അല്‍-ഷാബ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മോഷണം, ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു

tRootC1469263">


 

Tags