എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യക്തികളുടെ വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ്
May 30, 2026, 14:38 IST
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യക്തികളുടെ വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ബഹ്‌റൈന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍, ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കി.
ഓണ്‍ലൈനില്‍ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുമ്പോഴും പ്രചരിപ്പിക്കുമ്പോഴും ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്തവും പാലിക്കണമെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ആധുനിക സാങ്കേതിക വിദ്യകള്‍ ബോധപൂര്‍വം ഉപയോഗിക്കണം.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
.jpg)

