വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് മൂന്നു കേസുകളെന്ന് ഖത്തര്‍
Jul 28, 2025, 14:17 IST
വിവിധ സര്‍വകലാശാലകളുടെ വ്യാജ ബിരുദ , ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ടാണ് എട്ടു കേസുകളും.
വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ആദ്യ പകുതിയിലുമായി ഖത്തറിലെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രജിസ്റ്റര്‍ ചെയ്തത് എട്ടു കേസുകള്‍.
വിവിധ സര്‍വകലാശാലകളുടെ വ്യാജ ബിരുദ , ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ടാണ് എട്ടു കേസുകളും. കഴിഞ്ഞ വര്‍ഷം അഞ്ചും ഈ വര്‍ഷം ആദ്യ പകുതിയില്‍ മൂന്നു കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. അറബ് രാജ്യങ്ങളില്‍ നിന്ന് സംഘടിപ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് കൂടുതലും. വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് തിരിച്ചറിഞ്ഞാല്‍ കൂടുതല്‍ നിയമ നടപടികളിലേക്ക് കടക്കും.
.jpg)


