കുറഞ്ഞ ശമ്പളത്തിന് വീട്ടുജോലിക്കാരെന്ന് വ്യാജ പരസ്യം ; മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്
Mar 6, 2025, 14:21 IST
വ്യാജ പരസ്യങ്ങളോട് പ്രതികരിക്കരുതെന്നും അജ്ഞാതമായ ഇലക്ടോണിക് ലിങ്കുകള്‍ തുറക്കരുതെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.
കുറഞ്ഞ വേതനത്തിന് വീട്ടുജോലിക്കാരെ നല്‍കുമെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ഇത്തരം പരസ്യങ്ങളിലൂടെ നല്‍കുന്ന ലിങ്കുകള്‍ വഴി ഇരകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈവശപ്പെടുത്തിയാണ് തട്ടിപ്പിന് ശ്രമിക്കുന്നതെന്ന് പൊലീസ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു.
tRootC1469263">
ഇത്തരം വ്യാജ പരസ്യങ്ങളോട് പ്രതികരിക്കരുതെന്നും അജ്ഞാതമായ ഇലക്ടോണിക് ലിങ്കുകള്‍ തുറക്കരുതെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.
.jpg)


