യുഎഇയിൽ ഇന്നും കടുത്ത ചൂട് തുടരും

Summer heat rises in the UAE; Temperatures reach 40 degrees

ഇന്ന് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

യുഎഇയിൽ കടുത്ത ചൂടും ഉയർന്ന ഈർപ്പവും ഇന്നും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.

ഇന്ന് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. രാത്രിയിലും ശനിയാഴ്ച രാവിലെയുമായി തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം.

രാജ്യത്ത് ലിവയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യത. ഇവിടെ 46 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കും. അബുദാബി, റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിൽ 43 ഡിഗ്രിയും ഷാർജയിൽ 41, ദുബായിൽ 40, ഫുജൈറയിൽ 35 ഡിഗ്രി സെൽഷ്യസുമാണ് പ്രതീക്ഷിക്കുന്ന ഉയർന്ന താപനില. ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർദ്ധിക്കുന്നത് കൂടുതൽ അസ്വസ്ഥതയ്ക്ക് കാരണമാകും. ദുബായിൽ ഈർപ്പം 90 ശതമാനം വരെയും അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ 85 ശതമാനം വരെയും ഉയർന്നേക്കും.

Tags