കുവൈറ്റില്‍ വ്യാപക ഗതാഗത പരിശോധന; ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങള്‍

kuwait

കഴിഞ്ഞ ഒരാഴ്ചയില്‍ നടത്തിയ പരിശോധനയില്‍ 15,373 നിയമലംഘനങ്ങള്‍ കണ്ടെത്തി.

രാജ്യത്തെ റോഡുകളില്‍ സുരക്ഷയും ഗതാഗത അച്ചടക്കവും കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടര്‍ കഴിഞ്ഞ ഒരാഴ്ചയായി നടത്തിവന്ന പ്രത്യേക പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. സെക്ടര്‍ തലവന്‍ ബ്രിഗേഡിയര്‍ അബ്ദുള്ള അല്‍ അതീഖിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമായിരുന്നു രാജ്യവ്യാപകമായി ഈ കടുത്ത സുരക്ഷാ പരിശോധനകള്‍ നടത്തിയത്.


കഴിഞ്ഞ ഒരാഴ്ചയില്‍ നടത്തിയ പരിശോധനയില്‍ 15,373 നിയമലംഘനങ്ങള്‍ കണ്ടെത്തി. 12 പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ പരിശോധനയില്‍ പിടിയിലായി. ഇവരെ തുടര്‍നടപടികള്‍ക്കായി ജുവനൈല്‍ പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്. റോഡുകളില്‍ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച 33 പേരെ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഗുരുതരമായ നിയമലംഘനങ്ങളെ തുടര്‍ന്ന് 185 കാറുകളും 18 മോട്ടോര്‍ സൈക്കിളുകളും കസ്റ്റഡിയിലെടുത്ത് പ്രത്യേക ഗാരേജിലേക്ക് മാറ്റി.

Tags