ഖത്തറിനെ നടുക്കി സ്‌ഫോടനം; ഉഗ്ര സ്‌ഫോടനമുണ്ടായത് ഫാക്ടറിയില്‍ ; നിരവധി പേര്‍ക്ക് പരിക്ക്

qatar

അപകട സമയത്ത് ദോഹയില്‍ വലിയ രീതിയിലുള്ള സ്‌ഫോടന ശബ്ദം കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയില്‍ ഞായറാഴ്ച ഉഗ്ര സ്‌ഫോടനനമുണ്ടായതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഏതെങ്കിലും ആക്രമണമല്ലെന്നും സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

രാജ്യ തലസ്ഥാനമായ ദോഹയ്ക്ക് വടക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം രാജ്യത്തെ പ്രധാന എല്‍.എന്‍.ജി സംസ്‌കരണ കേന്ദ്രമാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ വാതക ചോര്‍ച്ചയും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയം വിശദീകരണം. അപകട സമയത്ത് ദോഹയില്‍ വലിയ രീതിയിലുള്ള സ്‌ഫോടന ശബ്ദം കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

Tags