പ്രവാസികൾക്ക് തിരിച്ചടി; ദുബായിൽ ടോൾ നിരക്കുകൾ അടുത്ത മാസം മുതൽ വർധിക്കും
May 22, 2026, 19:57 IST
ദുബായിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്കുകളും ടോൾ നിരക്കുകളും വർധിക്കാൻ പോകുന്നു. ടോളിനും പാർക്കിങ്ങിനും അഞ്ച് ശതമാനം വാറ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചതാണ് ഈ നിരക്ക് വർധനവിന് കാരണം. വരും ജൂൺ ഒന്ന് മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് പാർക്കിങ്ങിന്റെയും ടോൾഗേറ്റുകളുടേയും നടത്തിപ്പ് ചുമതലയുള്ള കമ്പനികൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ദുബായ് നഗരത്തിലെ എല്ലാ മേഖലകൾക്കും ഈ നിരക്ക് വർദ്ധനവ് ബാധകമായിരിക്കും. സാധാരണ വാഹന ഉടമകൾക്ക് പുറമെ പ്രത്യേക കാർഡ് കൈവശമുള്ളവർ, ദീർഘകാലത്തേയ്ക്ക് പാർക്കിങ് കേന്ദ്രങ്ങൾ റിസർവ് ചെയ്തവർ എന്നിവർക്കും ഈ പുതിയ നികുതി ഘടന ബാധകമാണെന്ന് പാർക്ക് ഇൻ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
.jpg)

