പ്രവാസി മലയാളിയെ സൗദിയിലെ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Sep 19, 2026, 15:19 IST
മൃതദേഹം നിലവില്‍ ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജോലിസ്ഥലത്ത് മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം മൈനാഗപ്പള്ളി വടക്ക് മഠത്തില്‍ സുരേഷ് കുമാര്‍ (51) ആണ് ദമ്മാമില്‍ മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തിയ സുഹൃത്തുക്കളാണ് സുരേഷ് കുമാറിനെ മരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞ 27 വര്‍ഷമായി ദമ്മാമില്‍ പ്ലംബര്‍, ഇലക്ട്രീഷ്യന്‍ ജോലികള്‍ ചെയ്യുകയായിരുന്നു അദ്ദേഹം.
മൃതദേഹം നിലവില്‍ ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലോക കേരള സഭാംഗം നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഭാര്യ: ജയലക്ഷ്മി. മക്കള്‍: പ്രണവ്, പവിത്ര.
.jpg)

