പ്രവാസി മലയാളിയെ സൗദിയിലെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Updated: Sep 19, 2026, 14:41 IST
സുഹൃത്തുക്കളാണ് സുരേഷ് കുമാറിനെ മരിച്ചനിലയിൽ കണ്ടത്.
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജോലിസ്ഥലത്ത് മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം മൈനാഗപ്പള്ളി വടക്ക് മഠത്തിൽ സുരേഷ് കുമാർ (51) ആണ് ദമ്മാമിൽ മരിച്ചത്. സുഹൃത്തുക്കളാണ് സുരേഷ് കുമാറിനെ മരിച്ചനിലയിൽ കണ്ടത്.
കഴിഞ്ഞ 27 വർഷമായി ദമ്മാമിൽ പ്ലംബർ, ഇലക്ട്രീഷ്യൻ ജോലികൾ ചെയ്യുകയായിരുന്നു അദ്ദേഹം.മൃതദേഹം നിലവിൽ ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോക കേരള സഭാംഗം നാസ് വക്കത്തിെൻറ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: ജയലക്ഷ്മി. മക്കൾ: പ്രണവ്, പവിത്ര.
.jpg)

