കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി
Mar 7, 2026, 19:14 IST
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. ആലപ്പുഴ, കായംകുളം, പത്തിയൂർ സ്വദേശി പുളിമൂട്ടിൽ തോമസ് ജോർജ്ജ് (57 വയസ്സ്) ആണ് മരിച്ചത്. കുവൈത്തിലെ ജഹ്റ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എഫ്.പി.എസ്. കമ്പനി ജീവനക്കാരനായിരുന്നു.
tRootC1469263">ഭാര്യ: ജിജി തോമസ് (ജഹ്‌റ ഹോസ്പിറ്റൽ), മക്കൾ: കാവ്യ, കവിത, അമൽ. കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്. സംസ്കാരം പിന്നീട് പത്തിയൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
.jpg)


