റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

dead

കഴിഞ്ഞ ദിവസം അസര്‍ നമസ്‌കാരം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.

സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കൈപ്പള്ളീല്‍ വെളുത്തമണല്‍ സ്വദേശി അബ്ദുല്‍ വഹാബ് (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അസര്‍ നമസ്‌കാരം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ അദ്ദേഹത്തെ അല്‍ ഖോബാറിലെ ഡോ. സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 25 വര്‍ഷമായി അബ്ദുല്‍ വഹാബും കുടുംബവും അല്‍ ഖോബാറിലാണ് താമസിച്ച് വരുന്നത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മയ്യത്തുംകര സ്വദേശിനി ഉമ്മു ഹബീബയാണ് ഭാര്യ. അബീറ, അബ്‌റാര്‍, ആയിശ എന്നിവര്‍ മക്കളും അന്‍സാര്‍ മരുമകനുമാണ്.

Tags