കുവൈത്തില്‍ ഇലക്ട്രോണിക് തട്ടിപ്പിന് ഇരയായ പ്രവാസിക്ക് നഷ്ടമായത് 3,820 കുവൈത്തി ദിനാര്‍

fraud
fraud


ബാങ്ക് രേഖകള്‍ തിരുത്തി എന്ന കുറ്റമാണ് കേസില്‍ ചുമത്തിയിരിക്കുന്നത്

കുവൈത്തില്‍ ഇലക്ട്രോണിക് തട്ടിപ്പിന് ഇരയായ പ്രവാസിക്ക് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് വന്‍ തുക. ഹവല്ലി പൊലീസ് സ്റ്റേഷനില്‍ ഇറാന്‍ പൗരനാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ അഞ്ച് തവണകളായി മൊത്തം 3,820 കുവൈത്തി ദിനാര്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.

tRootC1469263">


ബാങ്ക് രേഖകള്‍ തിരുത്തി എന്ന കുറ്റമാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. സുരക്ഷാ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, സംഭവം ഉടന്‍തന്നെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാണിജ്യകാര്യ പ്രോസിക്യൂഷനില്‍ പരാതിക്കാരനെ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം, കേസ് കൂടുതല്‍ അന്വേഷണത്തിനായി സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറി. തട്ടിപ്പിന്റെ ഉറവിടം കണ്ടെത്താനും കുറ്റവാളിയെ തിരിച്ചറിയാനും വേണ്ടി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഉറവിടം കണ്ടെത്താനായി അത്യാധുനിക ഡിജിറ്റല്‍ ഫോറന്‍സിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ അധികൃതര്‍ സിഐഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags