ഒമാനില്‍ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാര്‍ക്ക് ആശ്വാസമായി ഇന്‍ഷുറന്‍സ് പരിരക്ഷ

oman

അസുഖാവധി , അസാധാരണ അവധി എന്നിവ ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഒമാന്‍ ഭരണകൂടം പ്രവാസി ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയത്.

ഒമാനില്‍ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാര്‍ക്ക് വലിയ ആശ്വാസമേകുന്ന പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രാബല്യത്തില്‍ വന്നു.

അസുഖാവധി , അസാധാരണ അവധി എന്നിവ ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഒമാന്‍ ഭരണകൂടം പ്രവാസി ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയത്. സാമൂഹിക സംരക്ഷണ ഫണ്ട് പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് പ്രവാസികള്‍ക്ക് ഏറെ നിര്‍ണ്ണായകമായ ഈ പ്രഖ്യാപനമുള്ളത്.

സാമൂഹിക സംരക്ഷണ നിയമത്തിന്റെയും അതിന്റെ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം. സാമൂഹിക സംരക്ഷണ ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ പൂര്‍ണ്ണമായ അംഗീകാരത്തോടെയാണ് പുതിയ നിര്‍ദ്ദേശം ഔദ്യോഗികമായി പുറപ്പെടുവിച്ചത്. ഇതോടെ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വത്തിലും സാമൂഹിക സുരക്ഷയിലും വലിയൊരു ചുവടുവെപ്പാണ് ഒമാന്‍ നടത്തിയിരിക്കുന്നത്.

Tags