മണിക്കൂറില്‍ 153 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ച പ്രവാസി ഡ്രൈവറെ നാടുകടത്തും
ഒരു ഫോര്‍ വീല്‍ വാഹനം മണിക്കൂറില്‍ 153 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചതിനാണ് അറബ് വംശജനായ എന്‍ജിനീയറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
അനുവദനീയമായ വേഗത പരിധി ലംഘിച്ച് അതിവേഗത്തില്‍ വാഹനം ഓടിച്ച പ്രവാസി എന്‍ജിനീയറെ കുവൈത്തില്‍ നിന്ന് നാടുകടത്താന്‍ ഉത്തരവ്. മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗതയില്‍ വാഹനം ഓടിക്കുന്ന പ്രവാസികളെ രാജ്യത്തുനിന്ന് നാടുകടത്തുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരമുള്ള ആദ്യ നടപടികളിലൊന്നാണിത്.
ഒരു ഫോര്‍ വീല്‍ വാഹനം മണിക്കൂറില്‍ 153 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചതിനാണ് അറബ് വംശജനായ എന്‍ജിനീയറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. താന്‍ വേഗ പരിധി ലംഘിച്ചതായി ട്രാഫിക് റിപ്പോര്‍ട്ടില്‍ ഇയാള്‍ സമ്മതിച്ചെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവുകളെയും കര്‍ശന നിര്‍ദ്ദേശങ്ങളെയും കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് ഇയാള്‍ വാദിച്ചത്. എന്നാല്‍ ഈ വാദം തള്ളിയ അധികൃതര്‍ ഇയാളെ നാടുകടത്തല്‍ വിഭാഗത്തിലേക്ക് മാറ്റി.
.jpg)

