ദുബായില്‍ വ്യോമാക്രമണ പ്രതിരോധത്തിനിടെയുണ്ടായ അവശിഷ്ടങ്ങള്‍ വീണ് പ്രവാസി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

dubai

പാകിസ്ഥാന്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം

ദുബായില്‍ വ്യോമാക്രമണ പ്രതിരോധത്തിനിടെയുണ്ടായ അവശിഷ്ടങ്ങള്‍ വീണ് പ്രവാസി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ദുബായിലെ അല്‍ ബര്‍ഷയിലുണ്ടായ സംഭവത്തില്‍ ഏഷ്യക്കാരനാണ് മരിച്ചത്.

പാകിസ്ഥാന്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആകാശത്തുണ്ടായ പ്രതിരോധ നടപടികളുടെ ഭാഗമായുണ്ടായ അവശിഷ്ടങ്ങള്‍ വാഹനത്തിന് മുകളില്‍ വീണാണ് അപകടമുണ്ടായതെന്നാണ് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദമാക്കുന്നത്. മരിച്ച വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

tRootC1469263">

Tags