നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബൈക്ക് ഇടിച്ചുകയറി പ്രവാസി ഡെലിവറി ബോയ് മരിച്ചു

accident

റോഡിലെ ഗതാഗത പാതയിലൊന്നില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.

ഫുജൈറ ഖോര്‍ഫക്കന്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് മോട്ടോര്‍സൈക്കിള്‍ ഇടിച്ചുകയറി ഭക്ഷ്യവിതരണ കേന്ദ്രത്തിലെ ഏഷ്യക്കാരനായ ജീവനക്കാരന്‍ മരിച്ചു. ഇന്നലെ രാത്രി എട്ടോടെ ഫൗസ് പ്രദേശത്തായിരുന്നു അപകടം.


റോഡിലെ ഗതാഗത പാതയിലൊന്നില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഡെലിവറി ബോയ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Tags