ഒമാനില്‍ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റില്‍
വടക്കന്‍ ബാത്തിനാ പൊലീസ് കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഒമാനില്‍ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റില്‍. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ വംശജനായ ഒരാളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ വംശജനായ മറ്റൊരു വ്യക്തിയെ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വടക്കന്‍ ബാത്തിനാ പൊലീസ് കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
tRootC1469263">പ്രാഥമിക അന്വേഷണത്തില്‍, സംഭവസമയത്ത് പ്രതിയും കൊല്ലപ്പെട്ടയാളും ഒരു ഫാമില്‍ നിയമവിരുദ്ധമായി ജോലി ചെയ്തുവരികയായിരുന്നു എന്നതാണ് കണ്ടെത്തല്‍. സംഭവത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായും, ഒമാനിലെ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് തുടര്‍ നിയമനടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.
.jpg)


