പ്രവാസി മലയാളി സൗദിയില്‍ മരിച്ചു
May 9, 2025, 13:46 IST


22 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം നിലവില്‍ അല്‍ഖുംറ അല്‍സര്‍ഹി ഫര്‍ണീച്ചര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം വൈലത്തൂര്‍ പൊന്മുണ്ടം അത്താണിക്കല്‍ സ്വദേശി അന്നച്ചംപള്ളി അബ്ദുല്‍ നാസര്‍ (52) ആണ് ജിദ്ദയില്‍ മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ ജിദ്ദ അല്‍ ഖുംറയില്‍ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും തത്സമയം മരിക്കുകയുമായിരുന്നു. 22 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം നിലവില്‍ അല്‍ഖുംറ അല്‍സര്‍ഹി ഫര്‍ണീച്ചര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ മൊയ്തീന്‍, മാതാവ്: തീത്താച്ചു, ഭാര്യ: ഷംലി, മക്കള്‍: നാദില്‍ മുഹമ്മദ്, അയ്ന്‍ ഫെല്‍സ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.