ജോലി ചെയ്തിരുന്ന കടയ്ക്കുള്ളില്‍ പ്രവാസി തൂങ്ങി മരിച്ച നിലയില്‍

dead
dead

ജോലി ചെയ്തിരുന്ന കടയുടെ റൂഫില്‍ കെട്ടിയ കയറില്‍ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്. 

കുവൈത്തിലെ കൊമേര്‍ഷ്യല്‍ മാര്‍ക്കറ്റ് ഏരിയയിലെ ഒരു കടയ്ക്കുള്ളില്‍ ഒരു ഏഷ്യന്‍ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ജോലി ചെയ്തിരുന്ന കടയുടെ റൂഫില്‍ കെട്ടിയ കയറില്‍ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്. 


റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കയര്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ ഒരു ഏഷ്യന്‍ പ്രവാസിയെ കണ്ടെത്തുകയായിരുന്നു. 
ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍, എവിഡന്‍സ് ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് ഡോക്ടര്‍ എന്നിവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. മൃതദേഹം നീക്കം ചെയ്യാനും ഫോറന്‍സിക് മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റാനും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. സംഭവത്തില്‍ ആവശ്യമായ അന്വേഷണം നടത്താന്‍ ഡിറ്റക്ടീവുകളെയും നിയോഗിച്ചു.

Tags