ഒമാനില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച പഴയ കറന്‍സി നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റി നല്‍കുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 21ന് അവസാനിക്കും

oman

സമയപരിധി കഴിഞ്ഞാല്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട യാതൊരുവിധ അവകാശവും സ്വീകരിക്കില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഒമാനില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച പഴയ കറന്‍സി നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റി നല്‍കുന്നതിനുള്ള സമയപരിധി 2026 സെപ്റ്റംബര്‍ 21 തിങ്കളാഴ്ച അവസാനിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍  അറിയിച്ചു. ആറാം സീരീസില്‍ ഉള്‍പ്പെട്ടതും 2020-ന് മുമ്പ് പുറത്തിറക്കിയതുമായ നോട്ടുകള്‍ കൈവശമുള്ളവര്‍ക്കാണ് ഈ നിര്‍ദ്ദേശം ബാധകം.


സെപ്റ്റംബര്‍ 21-ന് ബാങ്കുകളുടെ പ്രവൃത്തി സമയം അവസാനിക്കുന്നതുവരെ ഒമാന്‍ സുല്‍ത്താനേറ്റില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ ബാങ്കുകള്‍ വഴിയും ഈ നോട്ടുകള്‍ മാറ്റി വാങ്ങാവുന്നതാണ്. നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട യാതൊരുവിധ അവകാശവും സ്വീകരിക്കില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
അവസാന നിമിഷത്തെ തിരക്കും മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ എത്രയും വേഗം കൈവശമുള്ള പഴയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിച്ച് മാറ്റിയെടുക്കണമെന്ന് സിബിഒ ഒദ്യോഗിക അറിയിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

Tags