ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് ഇനി മെട്രോയിലേക്ക് നേരിട്ട് നടക്കാം; പുതിയ നടപ്പാലം തുറന്നു

etihad

ഏകദേശം 400 മീറ്റര്‍ നീളമുള്ള നടപ്പാതയിലൂടെ അഞ്ച് മിനിറ്റിനുള്ളില്‍ ഒരു സ്റ്റേഷനില്‍നിന്ന് മറ്റൊന്നിലേക്ക് എത്താന്‍ സാധിക്കും.

ഇത്തിഹാദ് റെയിലിന്റെ അല്‍ യലായിസ് സ്റ്റേഷനില്‍ നിന്ന് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്റ്റേഷനിലേക്ക് ഇനി നേരിട്ട് നടന്നെത്താം. ഇരു സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന പുതിയ നടപ്പാലം യാത്രക്കാര്‍ക്കായി ഏറെക്കുറെ തുറന്നുകൊടുത്തു.

ഏകദേശം 400 മീറ്റര്‍ നീളമുള്ള നടപ്പാതയിലൂടെ അഞ്ച് മിനിറ്റിനുള്ളില്‍ ഒരു സ്റ്റേഷനില്‍നിന്ന് മറ്റൊന്നിലേക്ക് എത്താന്‍ സാധിക്കും. ഇതോടെ ടാക്‌സിയെയോ മറ്റു റോഡ് യാത്രാമാര്‍ഗങ്ങളെയോ ആശ്രയിക്കേണ്ടതില്ല.

യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി സഞ്ചരിക്കാന്‍ അടച്ചിട്ട നടപ്പാതയില്‍ ട്രാവലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. ലഗേജുകളുമായി യാത്ര ചെയ്യുന്നവര്‍ക്കും ഇത് ഏറെ സഹായകരമാകും. ഉയരത്തിലുള്ള പാലത്തിലേക്ക് എത്താന്‍ എസ്‌കലേറ്ററുകളും സ്റ്റെപ്പുകളും ലഭ്യമാണ്. നടക്കാന്‍ താല്‍പര്യമില്ലാത്ത യാത്രക്കാര്‍ക്ക് ഇത്തിഹാദ് റെയില്‍ സ്റ്റേഷനും മെട്രോ സ്റ്റേഷനും ഇടയില്‍ സര്‍വീസ് നടത്തുന്ന ആര്‍ടിഎയുടെ സൗജന്യ ഷട്ടില്‍ ബസ്സും ഉപയോഗിക്കാം. നിലവില്‍ സൗജന്യമായാണ് ഷട്ടില്‍ ബസ് സര്‍വീസ് ലഭിക്കുന്നത്. രണ്ട് മിനിറ്റില്‍ താഴെ സമയംകൊണ്ട് യാത്ര പൂര്‍ത്തിയാക്കാനുമാകും. ഇതോടെ യാത്രക്കാര്‍ക്ക് നടപ്പാതയിലൂടെയോ ഷട്ടില്‍ ബസിലൂടെയോ ഇരു സ്റ്റേഷനുകള്‍ക്കുമിടയില്‍ സഞ്ചരിക്കാന്‍ സാധിക്കും.

Tags