മക്ക സംയുക്ത പ്രതിരോധ കരാറിന്റെ ഏകോപനത്തിനായി സൗദി അറേബ്യയില്‍ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥാപിക്കാന്‍ തീരുമാനം

saudi

മൂന്ന് സുഹൃദ് രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുക, കൂട്ടായ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, സൈനിക-സാങ്കേതിക രംഗങ്ങളിലെ ഏകോപനം ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ മക്ക സംയുക്ത പ്രതിരോധ കരാറിന്റെ ഏകോപനത്തിനായി സൗദി അറേബ്യയില്‍ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥാപിക്കാന്‍ തീരുമാനം. ഇസ്താംബൂളില്‍ ചേര്‍ന്ന ആദ്യ തന്ത്രപ്രധാന രാഷ്ട്രീയ-പ്രതിരോധ സമിതി യോഗത്തിലാണ് ഈ സുപ്രധാന ധാരണയായത്. സെക്രട്ടേറിയറ്റിന്റെ ആദ്യ സെക്രട്ടറി ജനറലിനെ പാകിസ്താന്‍ നാമനിര്‍ദ്ദേശം ചെയ്യുമെന്നും മൂന്ന് വര്‍ഷമായിരിക്കും ഈ പദവിയുടെ കാലാവധിയെന്നും യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

മൂന്ന് സുഹൃദ് രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുക, കൂട്ടായ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, സൈനിക-സാങ്കേതിക രംഗങ്ങളിലെ ഏകോപനം ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഉച്ചകോടി തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാനും ഈ സെക്രട്ടേറിയറ്റ് സഹായിക്കും.

Tags