ഇറാനുവേണ്ടി ചാരവൃത്തിയും ഭീകരവാദ പിന്തുണയും; ബഹ്‌റൈനില്‍ എട്ട് പേര്‍ക്ക് കഠിന തടവുശിക്ഷ
Aug 13, 2026, 14:17 IST
നാല് വ്യത്യസ്ത കേസുകളിലായി നല്‍കിയ വിധിയിലാണ് പ്രതികള്‍ക്ക് കോടതി കഠിന തടവുശിക്ഷ പ്രഖ്യാപിച്ചത്.
ബഹ്‌റൈനില്‍ ചാരവൃത്തി, ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായവും പിന്തുണയും നല്‍കല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട എട്ട് പേര്‍ക്ക് ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതി വിവിധ കേസുകളിലായി 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ വിധിച്ചു.
നാല് വ്യത്യസ്ത കേസുകളിലായി നല്‍കിയ വിധിയിലാണ് പ്രതികള്‍ക്ക് കോടതി കഠിന തടവുശിക്ഷ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും ദേശീയ താല്‍പ്പര്യങ്ങള്‍ക്കും ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്ന് വിധി പ്രസ്താവത്തിന് ശേഷം അധികൃതര്‍ വ്യക്തമാക്കി.
.jpg)

