എറണാംകുളം സ്വദേശി ഒമാനിൽ നിര്യാതനായി

google news
death

മസ്കത്ത്: എറണാംകുളം സ്വദേശി ഒമാനിൽ നിര്യാതനായി. കോതമംഗലം, വടാട്ടുപ്പാറയിലെ തലികപറമ്പിൽ വീട്ടിൽ ജോർലി (44) ആണ്​ മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. പിതാവ്​: വർഗീസ്. മാതാവ്: ആലെകുട്ടി. ഭാര്യ: ഷീജ.

പത്ത് വർഷത്തോളമായി മസ്കത്ത് ഗാലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്​തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags