സൗദിയിൽ കാർ അപകടത്തിൽപെട്ട് എറണാകുളം സ്വദേശി മരിച്ചു
Jun 12, 2025, 19:03 IST
റിയാദ്: മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു മരണം. എറണാകുളം കിഴക്കമ്പലം സ്വദേശി അജു പോൾ (52) ആണ് മരിച്ചത്. അജുവും കുടുംബവും സഞ്ചരിച്ച കാർ റിയാദ് നഗരത്തിന്റെ കിഴക്ക് നദീമിലാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. കാർ ഓടിച്ചിരുന്ന അജു ഉറങ്ങിപ്പോയതാണ് അപകടകാരണം.
കാർ ഇടിച്ചുമറിയുകയായിരുന്നു. പരിക്കേറ്റ എല്ലാവരെയും പൊലീസ് ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അജു വഴിമധ്യേ മരിച്ചു. വാരിയെല്ലിന് പരിക്കേറ്റ ഭാര്യ സ്‌മിതയും ഇളയ മകൻ ഇബിസനും റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളം കിഴക്കമ്പലം വാലയിൽ വികെ പൗലോസിന്റെയും ചിന്നമ്മയുടെയും മൂത്ത മകനാണ് അജു പോൾ. 25 വർഷത്തിലധികമായി സൗദി നാഷനൽ വാട്ടർ കമ്പനിയിൽ ജീവനക്കാരനാണ്.
.jpg)


