ആമസോണ്‍ തടത്തിൽ പരിസ്ഥിതി സംരക്ഷണം; യുഎഇയുടെ നേതൃത്വത്തില്‍ പരിശോധന, 839 പേർ അറസ്റ്റിൽ

Environmental protection in the Amazon basin; UAE-led inspection, 839 people arrested

അബുദാബി: ആമസോണ്‍ തടത്തിൽ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് യുഎഇയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ  839 പേരെ അറസ്റ്റ് ചെയ്തു.   'ഓപ്പറേഷന്‍ ഗ്രീന്‍ ഷീല്‍ഡ് 2026' എന്ന പേരിൽ നടത്തിയ പരിശോധനയിൽ 280 ദശലക്ഷം ഡോളറിന്റെ ആസ്തികളും വസ്തുക്കളും ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്.കൊളംബിയ, ഇക്വഡോര്‍, പെറു, ബൊളീവിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ഷാര്‍ജയിലെയും യുഎഇയിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ ഏകോകിപ്പിച്ചത്. ആമസോണ്‍ മേഖലയില്‍ ഇതുവരെ നടത്തിയ ഏറ്റവും വലിയ ക്യാംപയിനുകള്‍ക്കൊന്നിനാണ് യുഎഇ നേതൃത്വം നല്‍കിയത്. 17 ദിവസം നീണ്ട വന്‍ ഓപ്പറേഷനിലൂടെ വന്‍ തിരിച്ചടിയാണ് പരിസ്ഥിതി കുറ്റവാളികള്‍ക്ക് നല്‍കാനായതെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു.

രാജ്യാന്തര അതിര്‍ത്തികള്‍ കടന്നുള്ള ഇത്തരം കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ ശക്തമായ കൂട്ടായ്മ അനിവാര്യമാണെന്ന കാഴ്ചപ്പാടോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. യുഎന്‍ ഓഫിസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈമുമായി (യുഎന്‍ഒഡിസി) സഹകരിച്ച് യുഎഇ തുടക്കമിട്ട രാജ്യാന്തര വന-പരിസ്ഥിതി സംരക്ഷണ നീക്കങ്ങളുടെ തുടര്‍ച്ചയായാണ് ഓപ്പറേഷന്‍ ഗ്രീന്‍ ഷീല്‍ഡ് നടപ്പിലാക്കിയത്.

Tags