ലോകകപ്പ് ആസ്വദിക്കാം; യാത്രക്കാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
വിമാനത്തില്‍ കയറുന്നത് മുതല്‍ ലക്ഷ്യസ്ഥാനത്ത് ഇറങ്ങുന്നത് വരെ ഫുട്‌ബോള്‍ ആരാധകരായ യാത്രക്കാര്‍ക്ക് ടൂര്‍ണമെന്റ് ആസ്വദിക്കാന്‍ ഇതിലൂടെ സാധിക്കും.
ദുബായിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ വിമാനങ്ങളില്‍ 2026 ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളും തത്സമയം പ്രദര്‍ശിപ്പിക്കും. വിമാനത്തില്‍ കയറുന്നത് മുതല്‍ ലക്ഷ്യസ്ഥാനത്ത് ഇറങ്ങുന്നത് വരെ ഫുട്‌ബോള്‍ ആരാധകരായ യാത്രക്കാര്‍ക്ക് ടൂര്‍ണമെന്റ് ആസ്വദിക്കാന്‍ ഇതിലൂടെ സാധിക്കും.
എമിറേറ്റ്‌സിന്റെ ഇന്‍-ഫ്‌ലൈറ്റ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റമായ 'ഐസ്'ല്‍ ലഭ്യമായ പ്രത്യേക സ്‌പോര്‍ട്‌സ് ചാനലായ 'സ്‌പോര്‍ട്ട് 24' വഴിയാണ് യാത്രക്കാര്‍ക്ക് ഫിഫ ലോകകപ്പിലെ മത്സരങ്ങള്‍ കാണാന്‍ സാധിക്കുക. ജൂണ്‍ 11-ന് മെക്‌സിക്കോയില്‍ നടന്ന ഉദ്ഘാടന ചടങ്ങ് മുതല്‍ ജൂലൈ 19-ന് അമേരിക്കയില്‍ നടക്കുന്ന ഫൈനല്‍ വരെയാണ് ഈ സംപ്രേക്ഷണം ലഭ്യമാവുക. ഇതിലൂടെ യാത്രക്കാര്‍ എവിടേക്ക് പോകുന്നവരായാലും ടൂര്‍ണമെന്റിലെ ഓരോ ഗോളും ആഘോഷങ്ങളും പ്രധാന നിമിഷങ്ങളും അവര്‍ക്ക് തടസ്സങ്ങളില്ലാതെ കാണാനാകും.
ഈ തീരുമാനത്തിലൂടെ, ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നുമായി യാത്രക്കാര്‍ക്ക് എപ്പോഴും കണക്റ്റഡ് ആയിരിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാക്കുകയാണ് എമിറേറ്റ്‌സ്. 40,000 അടി ഉയരത്തില്‍ യാത്ര ചെയ്യുമ്പോഴും ഈ തത്സമയ സംപ്രേക്ഷണം ലഭ്യമായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
.jpg)

