സൗദിയുടെ അടിയന്തര തീരുമാനം ; ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം

Saudi Arabia's emergency decision; complete ban on chicken and eggs from India

സൗദി അറേബ്യ  : ഇന്ത്യയിൽ നിന്നുള്ള കോഴിക്കും മുട്ടക്കും സൗദി അറേബ്യ സമ്പൂ‍‌ർണ  നിരോധനമേർപ്പെടുത്തി . ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കുമാണ് നിരോധനം ഏർപ്പെടുത്തിയത് . പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനെത്തുട‍‌‌‍‍‌ർന്നതാണ് നിരോധനം. സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി ആണ് നിരോധനത്തിന് പിന്നിൽ. 40 രാജ്യങ്ങളെക്കൂടാതെ, മറ്റ് 16 രാജ്യങ്ങളിലെ ചില പ്രവിശ്യകളിൽ നിന്നുള്ള കോഴിക്കും മുട്ടക്കും നിരോധനമുണ്ടെന്നും സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി അറിയിച്ചു. കേരളത്തിൽ ആലപ്പുഴയിലും കണ്ണൂരിലുമുൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. 

tRootC1469263">

മഞ്ഞുമൂടിക്കിടക്കുന്ന അന്‍റാർട്ടിക്ക ഭൂഖണ്ഡത്തിലെ വന്യജീവികൾക്കിടയിൽ അതീവ മാരകമായ പക്ഷിപ്പനി പടരുന്നതായി ഗവേഷകരുടെ മുന്നറിയിപ്പ്. വൈറസ് ബാധിക്കുന്ന ജീവികളിൽ 100 ശതമാനം മരണനിരക്കിന് ഈ രോഗം കാരണമായേക്കാമെന്ന് പ്രമുഖ ചിലിയൻ ഗവേഷകനായ വിക്ടർ നീര വ്യക്തമാക്കി.2024 ഏപ്രിലിൽ വിക്ടർ നീരയും സംഘവും 'സ്കുവ'എന്നറിയപ്പെടുന്ന അഞ്ച് സമുദ്രപക്ഷികളിലാണ് ഈ മാരകമായ വൈറസ് വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. 

ഇത് ബാധിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഒരു പ്രദേശത്തെ 90 മുതൽ 100 ശതമാനം വരെ ജീവികൾ ചത്തൊടുങ്ങാൻ സാധ്യതയുണ്ട്. ഏകദേശം 900 കിലോമീറ്ററോളം നീളുന്ന തീരപ്രദേശങ്ങളിൽ വൈറസ് സാന്നിധ്യം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
 

Tags