വൈദ്യുതി ബില്‍ ഇനി തവണകളായി അടയ്ക്കാം; പുതിയ സേവനവുമായി ഒമാന്‍

bill

അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ബില്‍ തുക തവണകളായി അടയ്ക്കാനും തിരിച്ചടവിന് കൂടുതല്‍ സമയം നേടാനും അവസരമൊരുക്കുന്നതാണ് പദ്ധതി.

വൈദ്യുതി ബില്‍ അടയ്ക്കാന്‍ പ്രായാസപ്പെടുന്ന ?ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസ സേവനവുമായി ഒമാന്‍. ഒമാനിലെ നമ സപ്ലൈയാണ് പുതിയ 'അബ്ഷര്‍' സേവനം പ്രഖ്യാപിച്ചത്. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ബില്‍ തുക തവണകളായി അടയ്ക്കാനും തിരിച്ചടവിന് കൂടുതല്‍ സമയം നേടാനും അവസരമൊരുക്കുന്നതാണ് പദ്ധതി.

ജോലി നഷ്ടപ്പെടുക, താല്‍ക്കാലിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുക, അപ്രതീക്ഷിതമായി സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകുക തുടങ്ങിയ സാഹചര്യങ്ങളില്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയാത്തവര്‍ക്കാണ് സേവനം പ്രയോജനപ്പെടുക. ഓരോ ഉപഭോക്താവിന്റെയും സാമ്പത്തിക സാഹചര്യം പ്രത്യേകം വിലയിരുത്തിയ ശേഷമായിരിക്കും അനുയോജ്യമായ തിരിച്ചടവ് സംവിധാനം അനുവദിക്കുകയെന്ന് നമ സപ്ലൈ അറിയിച്ചു.

ബില്‍ തുക തവണകളായി അടയ്ക്കുക, നിശ്ചിത സമയക്രമത്തില്‍ പേയ്‌മെന്റ് നടത്തുക, ബില്‍ അടയ്ക്കാന്‍ അധിക സമയം നേടുക തുടങ്ങിയ സൗകര്യങ്ങള്‍ അബ്ഷറിലൂടെ ലഭിക്കും. ഉപഭോക്താക്കളുടെ അര്‍ഹതയും ആവശ്യവും പരി?ഗണിച്ച് 'യുസ്ര്' , 'തസ്ഹീല്‍' തുടങ്ങിയ മറ്റു സേവനങ്ങളിലേക്കും പ്രീപെയ്ഡ് സംവിധാനങഅങളിലേക്കും വഴികാട്ടും. നമ സര്‍വീസസ് ആപ്പ് വഴിയാണ് സേവനത്തിനായി അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനും ടോള്‍ ഫ്രീ നമ്പറായ 1011 ല്‍ ബന്ധപ്പെടാം

Tags