ദുബൈയില്‍ ഇനിമുതല്‍ ഇലക്ട്രിക് എയര്‍ ടാക്‌സികളും

ദുബൈയില്‍ ഇനി ഇലക്ട്രിക് എയര്‍ ടാക്‌സികളും. അതിനൂതനമായ സംവിധാനങ്ങളുള്ള ഇലക്ട്രിക് എയര്‍ ടാക്‌സികളുടെ പരീക്ഷണം മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
ദുബൈയില്‍ കഴിഞ്ഞ ദിവസം അവസാനിച്ച എയര്‍ ഷോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹെലികോപ്റ്ററുകളില്‍നിന്ന് വ്യത്യസ്തമായി ശബ്ദമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ പുതിയ ഇനം സ്പാനിഷ് എയര്‍ ടാക്‌സികളാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്.
യുഎഇ സ്ഥാപനമായ വാള്‍ട്രാന്‍സ് എന്ന ഗതാഗത മേഖലയിലെ കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം ആരംഭിക്കാനിരിക്കുന്നത്. മണിക്കൂറില്‍ 180216 കി.മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിന് സാധിക്കും. ഫ്‌ലൈഫ്രീ എന്ന പേരിലറിയപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാഹനം ടേക്ക് ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയങ്ങളില്‍ കൂടുതല്‍ സ്ഥിരത നല്‍കുന്നതാണ്.