യുഎഇയിൽ എൽ നിനോ സ്വാധീനം 2027 മാർച്ച് വരെ തുടർന്നേക്കും
ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനമനുസരിച്ച് 2027 മാർച്ച് വരെ എൽ നിനോ സാഹചര്യം തുടരാൻ 96 ശതമാനം സാധ്യതയുണ്ട്
യുഎഇയിൽ എൽ നിനോ പ്രതിഭാസം 2027 ഫെബ്രുവരി വരെ തുടർന്നേക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി രാജ്യത്തെ താപനിലയിലും മഴയുടെ അളവിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനമനുസരിച്ച് 2027 മാർച്ച് വരെ എൽ നിനോ സാഹചര്യം തുടരാൻ 96 ശതമാനം സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി യുഎഇയിലെ താപനിലയും മഴയുടെ അളവും സാധാരണ ശരാശരിയെക്കാൾ കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായിരിക്കും പ്രതിഭാസം ഏറ്റവും ശക്തമാകാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ നിനോ 3.4 സൂചിക ഏകദേശം +3 ഡിഗ്രി സെൽഷ്യസിലെത്താനും സാധ്യതയുണ്ട്. ഇത് വളരെ ശക്തമായ എൽ നിനോ പ്രതിഭാസത്തെയാണ് സൂചിപ്പിക്കുന്നത്.
പസഫിക് സമുദ്രത്തിലെ ഉഷ്ണമേഖലാ മേഖലയിൽ സമുദ്രോപരിതല താപനിലയിലും അന്തരീക്ഷത്തിലെ വായുസഞ്ചാരത്തിലും ഉണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളുമായി ബന്ധപ്പെട്ട കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. എൽ നിനോ–സതേൺ ഓസിലേഷൻ (ENSO) എന്ന കാലാവസ്ഥാ സംവിധാനത്തിന്റെ ചൂടേറിയ ഘട്ടമാണിത്.
, കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാൾ ചൂടുപിടിക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയിലും മാറ്റങ്ങളുണ്ടാകാം. പസഫിക് സമുദ്രത്തിലെ നിർണായക മേഖലയിലെ താപനില വ്യതിയാനങ്ങൾ അളക്കുന്നതിനുള്ള സൂചികയാണ് നിനോ 3.4. സാധാരണയായി രണ്ട് മുതൽ ഏഴ് വർഷത്തിലൊരിക്കൽ എൽ നിനോ പ്രതിഭാസം സംഭവിക്കാറുണ്ട്. ഒമ്പത് മുതൽ 12 മാസം വരെയാണ് പൊതുവെ ഇതിന്റെ ദൈർഘ്യം. എന്നാൽ തീവ്രതയിലും കാലയളവി
.jpg)


