ഈദുല്‍ ഫിത്ര്‍ ; റിയാദില്‍ പൊതുഗതാഗത സേവനങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു
മാര്‍ച്ച് 20 മുതല്‍ 23 വരെയുള്ള കാലയളവില്‍ രാവിലെ 11 മുതല്‍ അര്‍ധരാത്രി 12 മണിവരെ റിയാദ് ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് അതോറിറ്റി വിശദീകരിച്ചു.
ഈദുല്‍ ഫിത്ര്‍ പെരുന്നാള്‍ അവധിക്കാലത്ത് റിയാദില്‍ പൊതുഗതാഗത സേവനങ്ങളുടെ പ്രവര്‍ത്തന സമയം റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ ക്രമീകരിച്ചു. പെരുന്നാള്‍ അവധിയോടനുബന്ധിച്ചുണ്ടാകുന്ന തിരക്കുകള്‍ കണക്കിലെടുത്താണ് പൊതു ജനങ്ങള്‍ക്ക് യാത്രകള്‍ കൂടുതല്‍ സുഗമമാകും വിധത്തില്‍ മെട്രോ ബസ് സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചിരിക്കുന്നത്.
മാര്‍ച്ച് 20 മുതല്‍ 23 വരെയുള്ള കാലയളവില്‍ രാവിലെ 11 മുതല്‍ അര്‍ധരാത്രി 12 മണിവരെ റിയാദ് ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് അതോറിറ്റി വിശദീകരിച്ചു.
മാര്‍ച്ച് 20 ന് രാവിലെ 6.30 മുതല്‍ അര്‍ധരാത്രി 12 മണി വരെ റിയാദ് ബസുകള്‍ സര്‍വീസ് നടത്തും. മാര്‍ച്ച് 21 മുതല്‍ 23 വരെയുള്ള കാലയളവില്‍ രാവിലെ 5 മുതല്‍ അര്‍ധരാത്രി 12 വരെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നുണ്ടെന്നും അറിയിച്ചു.
.jpg)