യുഎഇയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
May 13, 2026, 13:08 IST
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഈ മാസം 25 മുതല്‍ 29 വരെയാണ് പൊതു മേഖലയിലെ അവധി.
യുഎഇയില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഈ മാസം 25 മുതല്‍ 29 വരെയാണ് പൊതു മേഖലയിലെ അവധി.
ശനി, ഞായര്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ മൊത്തം 9 ദിവസത്തെ ദീര്‍ഘ അഴധിയാണ് സര്‍ക്കാര്‍ ജീവനക്കാരെ കാത്തിരിക്കുന്നത്. മേയ് 23 ന് ആരംഭിക്കുന്ന അവധിക്ക് ശേഷം ജൂണ്‍ 1നായിരിക്കും ഓഫീസുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുക.
.jpg)

