എബോള ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ ആരോഗ്യമന്ത്രാലയം

WHO expresses concern over Ebola outbreak; number of patients likely to increase

എബോളയുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങളും യുഎഇയുടെ പ്രതിരോധ സജ്ജീകരണങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന അടിയന്തര ഉന്നതതല യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവിദ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ യുഎഇയിലെ പൊതുദനാരോഗ്യ നില ഭദ്രമാണെന്നും രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ദേശീയ ദുരന്തനിവാരണ വകുപ്പും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. എബോളയുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങളും യുഎഇയുടെ പ്രതിരോധ സജ്ജീകരണങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന അടിയന്തര ഉന്നതതല യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.


കോംഗോ, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളില്‍ എബോ ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഇവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 

Tags