സൗദിയിൽ ചെറിയ ഭൂചലനം

earthquake
earthquake

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ചെറിയ ഭൂചലനം അനുഭവപ്പെട്ടു. സൗദി ജിയോളജിക്കൽ സർവേ നാഷനൽ സീസ്മിക് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ വഴി ചൊവ്വാഴ്ച വൈകുന്നേരം 5.12.55നാണ് അറേബ്യൻ ഗൾഫിൽ ചെറിയ ഭൂചലനം കണ്ടെത്തിയത്.

റിക്ടർ സ്കെയിലിൽ 3.35 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജുബൈലിന് ഏകദേശം 85 കിലോമീറ്റർ കിഴക്കായിട്ടാണ് അനുഭവപ്പട്ടത്. ഭൂകമ്പ തീവ്രത കുറവായിരുന്നതിനാൽ നാശ നഷ്ടങ്ങൾ ഒന്നും ഉണ്ടായില്ല. സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
 

tRootC1469263">

Tags